തിരുവനന്തപുരം: ആന്തൂർ ആത്മഹത്യാ രക്ഷകൻ ഗോവിന്ദൻ കോൺഗ്രസുകാരേ രക്ഷിക്കാനുള്ള കഠിനശ്രമത്തിലാണ്. അതിനിടയിൽ കോൺഗ്രസും ബിജെപിയും പിന്നെ കുറേ പാർട്ടി വിരുദ്ധരും പാർട്ടിയുടെ സഹകരണ സംഘങ്ങൾക്കെതിരെ വീണ്ടും രംഗത്ത് വന്നിട്ടുണ്ട്. അവരെ തടയാൻ, സഹകരണ ബാങ്കുകളിൽ വായ്‌പാകുടിശ്ശിക വരുത്തിയ പാർട്ടിയംഗങ്ങൾ ഉടൻ തുക തിരിച്ചടയ്ക്കണമെന്ന് സി.പി.എം മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ്. കരുവന്നൂർ ബാങ്കിലേതടക്കമുള്ള വായ്‌പാതട്ടിപ്പ് സഹകരണ മേഖലയുടെ വിശ്വാസ്യതയെയും പാർട്ടി പ്രതിച്ഛായയെയും ബാധിച്ച പശ്ചാത്തലത്തിലാണ് ഇടപെടൽ.
നേതാക്കളും അംഗങ്ങളും വീഴ്ച വരുത്തിയാൽ അച്ചടക്കനടപടി നേരിടേണ്ടിവരുമെന്ന് സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സമ്മേളനങ്ങൾ പൂർത്തിയായ ജില്ലകളിലെ ഏരിയാ കമ്മിറ്റികളിൽ തീരുമാനം റിപ്പോർട്ട് ചെയ്തുതു തുടങ്ങി. പാർട്ടി ഓഫീസ് നിർമാണത്തിനും മറ്റുമെടുത്ത വായ്പയും ഉടൻ അടച്ചുതീർക്കണം. തിരുത്തൽ നടപടി നിരന്തരം വിലയിരുത്തും.
സംസ്ഥാനത്തെ ഭൂരിപക്ഷം സഹകരണ ബാങ്കുകളും സി.പി.എം. നിയന്ത്രണത്തിലാണ്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ ഇ.ഡി. അന്വേഷണവും ജില്ലാനേതാക്കളടക്കമുള്ളവർ പ്രതികളായതുമൊക്കെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെയും ഇടതുമുന്നണിയെയും പ്രതിസന്ധിയിലാക്കിയിരുന്നു. സഹകരണ ബാങ്കുകളിലെ സ്ഥിരനിക്ഷേപം പലയിടത്തും വ്യാപകമായി പിൻവലിച്ചുതുടങ്ങിയതും പ്രശ്‌നമായി.
സഹകരണ മേഖലയിലേക്കുള്ള ബി.ജെ.പി. കടന്നുകയറ്റം തടയലുംകൂടി ലക്ഷ്യമിട്ടാണ് നടപടി. പുതിയ നിയമവുമായി കേന്ദ്രസർക്കാർ പിടിമുറുക്കിയതോടെ, സഹകരണമേഖലയെ സംരക്ഷിക്കാനുള്ള മുദ്രാവാക്യവുമായി ഏപ്രിലിൽ ജനകീയപ്രചാരണം തുടങ്ങാനും സി.പി.എം. തീരുമാനിച്ചിട്ടുണ്ട്.
തീരുമാനത്തിനു പിന്നിൽ
പ്രാദേശികനേതാക്കൾ സ്വാധീനം പ്രയോജനപ്പെടുത്തി വായ്‌പയെടുത്തശേഷം കുടിശ്ശിക വരുത്തുന്നു പലയിടത്തും ചിട്ടിപിടിച്ച തുകപോലും തിരിച്ചടയ്ക്കുന്നില്ല
നേതാക്കളും അംഗങ്ങളും തോന്നുമ്പോലെ വായ്പയെടുക്കുന്നതും കുടിശ്ശിക വരുത്തുന്നതും സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്നു
Comrades….pay back the borrowed amount…save the party….